2010, ജൂൺ 27, ഞായറാഴ്‌ച

ന്യായമായ ചില സം‌ശയങ്ങള്...........

അബുദാബ്ബിയില്‍ 6 പേര് വിശാലമായി താമസ്സിച്ചിരുന്ന ഞങ്ങളുടെ വില്ലയിലെ ( തെറ്റിദ്ധരിക്കണ്ട ഒരു മുറിയാണെങ്കിലും ഞങ്ങളതിനെ അങ്ങിനെയാ വിളിക്കാറ്‌..) ഒരു സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു സുബിന്‍ . !!!!!!!!

സ്വന്തം റൂമില് മെസ്സ് ഇല്ലാത്തതാണ് ഞങ്ങളുടെ മെസ്സില് ചേരാന്‍ സുബിനെ ആകര്‍ഷിച്ചതെങ്കില്‍ എന്നും ഉച്ചക്ക് മാത്രം ഡ്യൂട്ടിക്ക് പോവുന്ന സുബിന്‍ ഞങ്ങളുടേ ലഞ്ച് (ചോറും പരിപ്പു കറീം തന്നെ...) തയ്യാറാക്കിക്കൊള്ളും എന്ന സ്വപ്നമാണ് ഞങ്ങള്‍ക്ക് അവന്റെ മെസ്സ് പ്രവേശനം പ്രിയപ്പെട്ടതാക്കിയത്............

സംശയം തോന്നിയാൽ തുറന്ന് ചോദിക്കും എന്നത് സുബിന്റെ ഏറ്റവും വലിയ പ്രത്യേകത ആയിരുന്നു
ചില നിസ്സാര സംശങ്ങൾ ഞാനിങ്ങോട്ട് എടുക്കുന്നു.. നോക്കിക്കൊ.........

എന്നും പാതിരാക്ക് സീരിയല് കാണുന്ന സുബിന്റെ കയ്യില്‍ ഇനി റിമൊട്ട് കൊടുക്കരുത് എന്ന് , ഒരു ദിവസം വാര്‍ത്ത കണ്ടില്ലെങ്കില് ഉറക്കം വരാത്ത ഷാഫിക്ക പ്രഖ്യാപിച്ചു. അവിടെയും സുബിന്‍ തികച്ചും ന്യായമായ ഒരു സംശയം മാത്രമാണ് ചോദിച്ചത്.

“ ഇയാള് വായിക്കുന്ന വാര്‍ത്ത അല്ലെ നിങ്ങള്‍ ഇന്നലേം കണ്ടത്...”

ഒന്നും പറയാതെ ഷാഫിക്ക പുതപ്പെടുത്ത് മൂടി കിടന്നുറങ്ങി .ഷാഫിക്കയുടെ ഒരു ദുശ്ശീലം അവസാനിപ്പിച്ച സന്തോഷത്തില്‍ സുബി സീരിയലിലെക്കും നീങ്ങി....

സുബി ഞങ്ങളുടെ മെസ്സിലെത്തി പിന്നത്തെ വെള്ളിയാഴ്ച്ച, എന്നും ചോറു വച്ച് തരുന്ന അവന് ഞങ്ങളെല്ലാരും കൂടി അവധി കൊടുത്തു. ഞങ്ങളുടെ മെസ്സ് പരീക്ഷണങ്ങള്‍ കാണാന്‍ മാത്രം അവൻ കിച്ചനിലെത്തി, ചോറിനായി അരി കഴുകിയിരുന്ന എന്നോടും അവന്റെ ന്യായമായ സം‌ശയം മാത്രമേ അവന്‍ ചോദിച്ചുള്ളു.

. “ ഓ ഈ അരി ഒക്കെ കഴുകണൊ വെള്ളത്തില്‍ ഇടുന്നതിനും മുമ്പ്.....”

ചെറിയ കാര്യത്തിന് വരെ ഞങ്ങളെ ചീത്ത വിളിക്കുന്ന അച്വേട്ടന്‍ വരെ 10 സെക്കണ്ട് കഴിഞ്ഞെ അവനെ ചീത്ത വിളിച്ചുള്ളു..അത്രയും സമയം ആ പാവം ഒരു ഞെട്ടലിലായിരുന്നു ഒരാഴ്ച കഴിച്ച ചോറിന്റെ ഭം‌ഗി ഓര്‍ത്ത്......................



ആ വെള്ളിയാഴ്ച സതീശേട്ടന്‍ ആകെ ഉറക്കക്ഷീണത്തിലായിരുന്നു ........ പേടിസ്വപ്നങ്ങളെ അകറ്റി നിര്‍ത്താന്‍ വിരലില്‍ ഇട്ടിരുന്ന ആനവാല്‍ മോതിരത്തിന്റെ ആന വാല്‍ ആണ് പൊട്ടിയിരിക്കുന്നത് പിന്നെങ്ങനെ ആ പാവം വ്യാഴാഴ്ച്ച ഉറങ്ങും...പക്ഷെ അതിനേക്കാള്‍ സതീശേട്ടനെ ദേഷ്യം പിടിപ്പിച്ചത് മറ്റൊന്നായിരുന്നു !!!!!!!!!!!!!.....

ജ്വല്ലറിക്കാരെ മുഴുവന്‍ തെറി വിളിച്ച് സതീശേട്ടന്‍ നില്‍ക്കുമ്പോഴായിരുന്നു സുബി അവിടേക്ക് എത്തിയത്........... പൊട്ടിയ മോതിരം എടുത്തു നൊക്കി തന്റെ ട്രേഡ് മാര്‍ക്കായ സംശയം ചോദിക്കുക മാത്രമേ അവന്‍ അപ്പൊഴും ചെയ്തുള്ളു,,,,,


"ഈ ആനവാലിനകത്തെന്താ സതീശേട്ടാ ചെമ്പ്‌കമ്പി ഇനി ആന പട്ട തീറ്റ നിറ്ത്തി ഇപ്പൊ ചെമ്പുകമ്പി ആയൊ തീറ്റ”



"ടാ.. പൊട്ട...അതു ആനവാലല്ല എന്നെ ആ %#%%##&#& ജ്വല്ലറിക്കാരു പറ്റിച്ചതാ.. അതു പൊലും മനസ്സിലാവാത്ത ഒരു (*&%&^$^&$$&*$..........”
സതീശേട്ടന്‍ കുറച്ച് നേരം തനി കൊടുങ്ങല്ലൂര് ഭരണിയുടെ ആരാധകനായി മാറി...


കേട്ട തെറികള്‍ ചെവിയിലൂടെ തലച്ചോറിലെത്തി സ്ഫോടനം നടത്തി ഇറങ്ങി പോയപ്പൊള്‍ തിരിച്ച് കിട്ടിയ ബോധം വീണ്ടും പോവുന്നതിന് മുമ്പ് സുബി ചോദിച്ചു..........


"ഞാനെന്തെങ്കിലും ചോദിക്കുമ്പൊ മാത്രം നിങ്ങളൊക്കെ എന്തിനാ തെറി വിളിക്കുന്നത്......”


!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ജനൽ പാളിയും വെന്റിലേറ്ററും.............

ഇത് ഒരു ഐൻസ്റ്റീൻ ,ന്യൂട്ടൻ ഒക്കെ റേഞ്ചിൽ വരാവുന്ന സംഭവം ആയതോണ്ട് ഇവ്ടെ ഇട്ട് നശിപ്പിക്കണൊ എന്നാണാദ്യം ചിന്തിച്ചത്....

ഈ ബ്ലോഗ് എനിക്കു പറ്റൂന്ന പണിയല്ല എന്നു മനസ്സിലായിട്ടും ആളുകലെ ബുദ്ധിമുട്ടിക്കുന്നതിലെ സുഖം ഒന്നു കൊണ്ട് മാത്രം ഈ പണിക്ക് നിൽക്കുന്നത്.

പിന്നെ എഴുതാനറിയാത്ത്തിന്റെ പ്രശ്നം വേറെ.. അയ്യൊ ഈ മലയാളം ടൈപിംഗ്... അതാ പറഞ്ഞത്.. 20 മിനുറ്റ് കൊണ്ട് ഇവ്ടെ വരെ എത്തി................

എന്റെ ചെറുപ്പത്തിലെ സംഭവങ്ങൾ ഇങ്ങനെ F.I.R. സിനിമ പോലെ റിവൈന്റ് റിവൈന്റ് എന്നു പറഞ്ഞിട്ടൊന്നും ഓർമ്മ വരുന്നില്ല .10 മിനുറ്റ് മുൻപെ നടന്നത് സ്റ്റൊർ ചെയ്യാൻ പറ്റുന്നില്ല.അപ്പൊഴാ ഒരു ... ഇങനെ എന്റെ പാവം മെമ്മറി എന്നെ തന്നെ തെറി പരഞ്ഞ് അവസാനം ഒരു സിമ്പ്തീടെ പുറത്താവണം ഒരെണ്ണം ഇട്ടു തന്നു. ഈ ഇറച്ചി വെട്ടുകാർ പട്ടിക്ക് ഇട്ടുകൊടുക്കുന്ന പോലെ ഇതും കൊണ്ട് പോക്കോണം ഇനി ബ്ലൊഗ് കുട്ടിക്കാലം എന്നൊന്നും പറഞ്ഞ് ഈ വഴി വരരുത് എന്നും പരഞ്ഞ്.
അങ്ങനെ തന്നോണ്ടാവും ഇതൊരു ഫുൾ പീസ് അല്ല ...
എന്നാണ് നടന്നത് എന്ന പീസ് എനിക്കു തന്നില്ല..
അത്യാവശ്യം കുരുത്തക്കേടൊക്കെ ഉണ്ടെങ്കിലും ബയങ്കര ബുദ്ധ്യാ..... (എന്നെ പറ്റി തന്നെ .. )
എന്ന് നാട്ടുകാരൊക്കെ തെറ്റിദ്ധരിച്ചിരുന്നസമയം..... എല്ലാരും പറയുന്നതല്ലെ സത്യവും ന്ന് ഞാനും വിശ്വസിച്ചു...
അങ്ങനെ രാവിലത്തെ കരച്ചിലും അമ്മേടെ ഈർക്കിൾ പ്രയോഗം ഒന്നും ഇല്ലാത്ത ഒരു ദിവസം..
അപ്പൊ എന്തായാലും സ്കൂൾ ഇല്ലാത്ത ദിവസായിരിക്കും. ...

ഞാനിങ്ങനെ ഒറ്റക്ക് വീടിന്റെ പുറത്ത് അഞ്ചാം കല്ല് കളിച്ചിരിക്ക്യയിരുന്നു. ..
ഇല്ലാത്ത എതിരാളിക്കു വേണ്ടിയും കൂടി ഞാൻ തന്നെ കളിച്ചു കൊടുക്കും. ഒരു ത്യാഗം....
പിന്നെ ഇങ്ങനെ കളിക്കാൻ ഇഷ്ടമുള്ള കളി ചെസ്സ് ആൺ....
എപ്പൊഴും ഞാൻ തന്നെ ജയിക്കും ...
ആനന്ദ് വരെ എത്ര തവണ എന്റെ മുന്നിൽ..... എന്നെ സമ്മതിക്കണം
അങ്ങനെ എന്റെ എതിരാളിക്കു വേണ്ടി കളിക്കുന്ന എന്റെ വലത്തെ കയ്യീനെ എനിക്കു വേണ്ടി കളിക്കുന്ന എന്റെ ഇടത്തെ കയ്യ് വെട്ടി വീഴ്ത്തുമ്പ്പൊഴായിരുന്നു ...
ണിംഗ് ണിംഗ് ......
പൾസറും അപ്പാച്ചീം ഒന്നും ഡിസൈൻ ചെയ്യാൻ പോലും ചിന്തിച്ചിട്ടീല്ലാത്ത ആ കാലത്തെ ഗതാഗത മാർഗ്ഗം “സൈക്കിൾ”. പിന്നെ അന്നൊക്കെ ഭയങ്കര ബഹുമാനം ആയിരുന്നു ഈ സൈക്കൾ കാരെ എടക്കാലിട്ടു ചവിട്ടുന്ന ഹീറോ മാരൊട് ആരാധനയും.
അങ്ങിനത്തെ ഒരു ചേട്ടൻ ഇറങ്ങുന്നു..........
സൈക്കിൾ ഹീറൊ ആണോ ഹെർക്യുലീസ് ആണൊ എന്നറിയാൻ ഞാനും........

അന്ന് ഞാൻ ഹീറോ ആണൊ ഹെർക്ക്യുലീസ് ആണൊ എന്ന് എണ്ണി എടുക്കുക ആണ് ചെയ്യുക, നാലു വരെ എണ്ണിക്കഴിഞ്ഞും അക്ഷരം ബാക്കിയുണ്ടെങ്കിൽ പിന്നെ സംശയം വേണ്ട ഹെർക്ക്യുലീസ് തന്നെ

സംഖ്യാ ശാസ്ത്രം ഉപയോഗിച്ച് ഹീറൊ ആണോ ഹെർക്കുലീസ് ആണൊ എന്ന് എണ്ണി എടുക്കുന്ന എന്നെ സഹായിക്കാനൊന്നും നിൽക്കാതെ ആ സൈക്കിൾ ചേട്ടൻ ഒരു കാർഡ് എടുത്ത് എനിക്ക് തന്നു. ആരുടെയൊ കല്ല്യണ കുറി...
വീണ്ടും പകുതി വച്ചു നിർത്തീയ അഞ്ചാം കല്ലിനു വേണ്ടി തിരിഞ്ഞ പ്പോഴാന്ന് .. കയ്യിലെ കത്ത് ഒരു പാര ആണെന്ന് തിരിച്ചറിഞ്ഞ്ത്........
ജന്മനാ കിട്ടിയ എന്തു ചെയ്യാന്നും ഉള്ള ആ.... ഒരു...
എന്താ.. പറയ അതു തന്നെ ... മടി
ആ സാധനം 10 അടി നടന്ന് ആ കത്ത് അകത്തു കൊണ്ട് വക്കുന്നതിൽ നീന്ന് എന്നെ വിലക്കി............
എന്റെ അഞ്ചാം കല്ല് സ്റ്റേഡിയത്തിന്റെ ഒരു ബോർഡർ വീടിന്റെ ചുമര് ആയിരുന്നു ഒരെറ്റം, ആരും നോക്കാതെ
“വെട്ടി വച്ചാൽ ഞാനിങ്ങനെ ഒന്നും അല്ല .. നല്ല ഭംഗിയാ.. “ എന്നു പറയാൻ സാധിക്കാത്ത കൂറ്റൻ ബുഷ് ചെടികളും.....

ചുമർ ബോർഡറിൽ ഒരു ജനൽ ഉണ്ട് അതിനു മുകളീൽ വെന്റിലേറ്റർ എന്ന് ആരൊ എന്റെ തലയിലടിച്ചു കേറ്റിയ ഒരു ചെറിയ ഗാപ് (ആരാണാവോ ആ വാക്ക് എനിക്ക് പറഞ്ഞ് തന്നത് ) ജനലു പണിത ആശേരിക്കു മോഡേൺ ആവാൻ തോന്നിയതായിരിക്കണം.. അല്ലാതെ ജനലിന്റെ മുകലിലെ ആ കുന്തം എന്തിനാണെന്ന് എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല....

പിന്നെ ജനലാണെങ്കിൽ ജയനു പഠിച്ചോണ്ടിരിക്കുന്ന സമയം ,വീട്ടിലെ എല്ലരും കൂടി ഒന്നിച്ചു നോക്കീട്ടിം “എന്നെ കുറ്റിയിടാണൊ ഇമ്പൊസ്സിബിൾ.. ” എന്നും പറഞ്ഞ് ഒരു ഫാമിലിയെ മുഴുവൻ വെല്ലുവിളിച്ചു നിൽക്കുന്നു....

പെട്ടന്ന് ബുദ്ധിമാനെന്ന് നാട്ടുകാർ മൊത്തത്തിൽ അംഗീകരിച്ച എനിക്ക് ഐഡിയ വന്നത്. ഈ ജനലു തുറന്ന് കത്ത് ഉള്ളിൽ ഇട്ടാൽ പോരെ.
യുറേക്ക!!!!!!!!!!!!!!
ഒരു കണ്ടുപിടുത്തത്തിന്റെ ആനന്ദം അതു അനുഭവിച്ചു തന്നെ അറിയണം.....
പക്ഷെ ഒരു പീക്കിരി പയ്യനൊട് തോൽക്കാൻ തയ്യാറല്ലത്ത ജനൽ വീണ്ടും ജയൻ കളി തുടങ്ങി...
വലിച്ചു തുറക്കാൻ ഞാനും
പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നവനാ യഥാർത്ത(?) പ്രതിഭ...
ജനലുമായി ഗുസ്തി മതിയാക്കി ഞാൻ വെന്റിലേറ്ററിനെ പറ്റി ചിന്തിച്ചു.
spiderman സിനിമ കണ്ടിട്ടിലെങ്കിലും ഞാൻ അതു പൊലെ വലിഞ്ഞു കയറാൻ ശ്രമിച്ചു.....
താഴെ വീണു തണ്ടലൊടിഞ്ഞാലും സാരല്ല്യ പിന്നെ അതിനു വീട്ടീന്നു തല്ലും കിട്ടണം .......
അതു കൊണ്ട് ആ പരിപാടീം വേഗം നിർത്തി..........

ന്യൂട്ടൻ കഴിഞ്ഞാൽ ആർ എന്ന ചോദ്യത്തിനുത്തരം ,ആ എനിക്കാണൊ ഐഡിയക്കു പഞ്ഞം.................
ചെറുതായി തുറന്ന് കിടന്ന ആ ജനൽ ജയനെ ഞാൻ ഒരു കമ്പി കഷണം കൊണ്ട് തിക്കി തോൽ‌പ്പിച്ചു. ആ ഫാമിലി ശത്രു എനിക്കു മുന്നിൽ മലർക്കെ തുറന്നു........
എതിരാളിക്കൊരു പോരാളി,......................
ഇനി കയ്യിലുള്ള കത്ത് അതിലിടണം...........
ബുദ്ധിമാന്മാർ എപ്പൊഴും വെത്യസ്തമായി ചിന്തിക്കുന്നു. എൽ പി ക്ലാസ്സിൽ പഠിക്കുമ്പൊഴും........
ആ തുറന്ന ജനലിന്റെ കമ്പികളിൽ ചവിട്ടി കയറി ഞാനാ കത്ത് വെന്റിലേറ്ററിലൂടെ അകത്തേക്കിട്ടു.
ആ സമയത്താ..
അതിലെ... വായ കൊണ്ട് എഞ്ചിൻ ,ഹോൺ മുതൽ കിളിയും ഡ്രൈവറും ഒക്കെ മാറി മാറി വന്നു കൊണ്ടിരിക്കുന്ന ബസ്സും ഓടിച്ചു വന്ന .ഒരു സാധാ ബുദ്ധിക്കാരീടെ മണ്ടൻ ചൊദ്യം...........
“ചേട്ടൻ എന്തിനാ ഇത്രെം കേറ്യെ ആ ജനലീക്കൂടെ ഇട്ടുടെ”


ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം ഇത് ഞാനൊരിക്കൽ എന്റെ ഒരു ക്ലാസ്സിൽ പറഞ്ഞു ആ കത്ത് അകത്തേക്കിട്ടത് വരെ ,എന്നിട്ടും ഒന്നും മനസ്സിലാകതെ ഇരുന്ന അവർക്ക് ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു ,തുറന്ന് കിടക്കുന്ന ജനൽ ഉള്ളപ്പൊ അതിലൂടെ ചവിട്ടി കയറി കത്ത് ഇട്ടതിലെ മണ്ടത്തരം.............
“ ഇനി നിങ്ങൾക്കും?????????????????????????”

2008, മേയ് 21, ബുധനാഴ്‌ച

ആദ്യത്തെ പ്രണയ ലേഖനം

ആദ്യം തന്നെ പറയട്ടേ ഇതെനിക്കു കിട്ടിയ പ്രേമ ലേഖനം അല്ല .എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരിക്ക് കിട്ടിയതാണ്‍
അവളെനിക്ക് അയച്ചു തന്നത് മലയാളത്തിലാക്കുക എന്നതു മാത്രമാണ്‍ ഞാന്‍ ചെയ്യുന്നത്. ഇനി നമുക്ക് അവളുടെ ഭാഷയിലേക്ക് പൊവാം

“ ഞാന്‍ ഡിഗ്രീ ഫസ്റ്റിയര്‍ പഠിക്കുന്ന സമയം അവിടെ ബോയ്സ് ആയി ഒന്നും അങ്ങനെ കമ്പനി ഇല്ലായിരുന്നു പിന്നെ ലാബ് ഒക്കെ തുടങ്ങിയപ്പൊ റെക്കൊഡ് ഒക്കെ വേടിച്ച് ഇത്തിരി കമ്പനി ആയി പിന്നെ ക്ലാസ്സില്ലാത്ത ടൈമില്‍ അവരു വന്ന് കത്തി വക്കലൊക്കെ തുടങ്ങി അന്നു ക്ലാസ്സിലെ എല്ലാ‍രെം ഒന്നും ഇപ്പൊ ഓര്‍മ്മ ഇല്ല എന്നാലും അനസ് അനൂപ് മുത്തു ഇവരൊക്കെ ആയിരുന്നു പ്രധാന കമ്പനി”

“അങ്ങനെ ഒരു ദിവസം എന്റെ record book അവരു വാങ്ങി അനൂപാണ്‍ വാങ്ങീത് പിന്നെ അതു കൈ മാറി പോയി
പിന്നെ അതു മുത്തൂന്റെ കയ്യില്‍ കണ്ടു അവന്‍ എന്തൊ ഒരു കടലാസ് അതില്‍ വെച്ചു ഞാനത് കണ്ടു പക്ഷെ അറിയാത്ത പോലെ ആ ബുക്ക് വാങ്ങി ബാഗിലു വച്ചു...............”
“ഞാന്‍ ആരോടും പറഞ്ഞില്ല ബസ്സ് സ്റ്റൊപ്പില്‍ വച്ച് ആകപ്പാടെ ടെന്‍ഷന്‍
ഫ്രണ്ഡ്സ് ഒക്കെ പോവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്തിച്ചു.....................”

അതു ആരാ തന്നത് അനൂപ് ആയിരിക്കും മുത്തൂനെ കൊണ്ടു വപ്പിച്ചതായിരിക്കും.അല്ലെങ്കില്‍ മുത്തു തന്നെ ആയിരിക്ക്യൊ.........
എന്താ എഴുതീട്ടുള്ളത് ....
ഇതൊക്കെ അറിയാഞ്ഞിട്ട് ആകെ ഒരു ടെന്‍ഷന്‍ പോലെ..........

എന്നിട്ട് വിചാരിച്ചു എന്തായാലും ഞാന്‍ NO എന്നെ പറയു..........
അവന്‍ പിന്നെം പുറകെ വന്നാല്‍ അവനെ ഉപദേശിക്കണം....
ഇതൊന്നും നടക്കില്ല എന്നൊക്കെ പറയണം.........
അവരു ചോദിച്ചില്ലെങ്കില്‍ ഞാനും അറിഞ്ഞതായി നടിക്കില്ല്..........
എന്നാലും മനസ്സില്‍ എന്താ ഒരു സന്തോഷം ആദ്യമായി കിട്ടിയ ലവ് ലെറ്റര്‍::::::::::::::::


ബസ്സില്‍ കയറിയപ്പൊ ആരും ഇല്ലാത്ത സീറ്റ് ആണ്‍ ആദ്യം നോക്കിയത്. അങ്ങനെ അവിടെ പോയി ഇരുന്നു
എന്നിട്ട് അത് എടുത്തു കയ്യൊക്കെ ചെറുതായി വിറക്കുന്നു...........

തുറക്കുന്നതിനു മുമ്പ് ആലോചിച്ചു എന്തായിരിക്കും എന്നെ വിളിച്ചിട്ടുണ്ടാവുക ‘ഡിയര്‍’ എന്നായിരിക്ക്യൊ അതൊ ‘പ്രിയപ്പെട്ട ‘ എന്നൊ ഇനി അതിലും വലുത് എന്തെങ്കിലും......................

ഹൊ...........................

എന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു ,,,,,,,,,,,,,,,,,,
ഒരു ആയിരം റോസ് വിരിഞ്ഞ പൊലെ ...........
ചിരി ആണെങ്കില്‍ അടക്കാന്‍ പറ്റുന്നില്ല.......

അങ്ങനെ അതെടുത്ത് വായിച്ചു.........
എന്റെ ഏട്ടായി..(ഞാന്‍) അതിലെ ഓരോ വരിയും ഓരോ വാക്കും......................

ഞാന്‍ വീണ്ടും വീണ്ടും വായിച്ചു....
ബട്ട് ഒന്നും മനസ്സിലാവുന്നില്ല...
ഇതെന്താ ഇങ്ങനെ ഒന്നും മനസ്സിലാവുന്നില്ല
ഇവനു എഴുതാന്‍ അറിയില്ലെ.........
അറ്റ്ലീസ്റ്റ് ഒരു ലവ് ലെറ്റ്ര് എഴുതുമ്പൊഴെങ്കിലും വൃത്തിയായി എഴുതിക്കുടെ ആ കഴുതക്ക്,...........
എന്നൊക്കെ ആലോചിച്ചു .
പിന്നിടാ കാര്യം മനസ്സിലായത്...
അതെ ...അതുണ്ടല്ലൊ...
ഈ ലാബ് ഇല്ലെ...
അവിടെ അന്നു ചെയ്ത calculation aayirunnu...
V = I R

R = 100 ohm

C= 200

ഒ...............

ഞാന്‍ എന്തൊക്കെ ആഗ്രഹിച്ചതാ...............
എല്ലാം തീര്‍ന്നു...
അറിയാതെ ഞാന്‍ ബസ്സില്‍ ഇരുന്നു ചിരിച്ചുപോയി...............


അപ്പൊ അവള്‍ അയച്ചു തന്ന മൈല്‍ തീര്‍ന്നു
സംഭവം ഒരു കടലാസ്സ് വക്കുന്ന കണ്ടപ്പൊ തെറ്റിദ്ധരിച്ചു അത്രെ ഉള്ളു
എന്നലും അവള്‍ടെ അവതരണം എനിക്കിഷ്ടായി
അതു കൊണ്ട് അതടിച്ചു മാറ്റി ഇവടെ പോസ്റ്റ് ചെയ്യുന്നു

ഇനിം ഇതു പോലെ ആരെങ്കിലും തരും

അതു വരെ
ബൈ............

2008, ഏപ്രിൽ 28, തിങ്കളാഴ്‌ച

ഒരു യാത്ര അയപ്പ്

ഇപ്പൊ നെടുമ്പാശേരീന്നു കേള്‍ക്കുമ്പൊ ഒര്‍മ വരുന്നത് ആദ്യത്തെ വിദേശ യാത്ര (ആദ്യ വിദേശ യാത്ര എന്നു പ്രത്യേകം പറയാന്‍ കാരണം ഉണ്ട് പിന്നേം ഒരു പ്രാവശ്യം കൂടി ഞാന്‍ വിമാനത്തില്‍ കേറീട്ടുണ്ട് സത്യം) ഒന്നും അല്ല എന്റെ രണ്ട് പ്രിയ സുഹ്രുത്തുക്കളെ ആണ്

പേരു പറഞ്ഞാലും കുഴപ്പം ഇല്ല എന്നാലും വേണ്ട അവരും എന്നെങ്കിലും ബ്ലൊഗ് ഉണ്ടക്കിയാല്‍ .... പിന്നെ എനിക്കും ജീവിക്കണ്ടെ

അതു കൊണ്ട് തല്‍ക്കാലം അവരെ .................
എന്താ വിളിക്ക്യ അവര്‍ക്കു പറ്റിയ പേരൊന്നും കിട്ടുന്നില്ല

ശിവ, ലിബിൻ.....
എന്നിങ്ങനെ വിളിക്കാം

ഞാന്‍ രാജു പിന്നെ ലിബിനും കൂടി ശിവയെ യാത്രയക്കാന്‍ പൊകുന്നു

അവന്‍ ഖത്തറില്‍ പോവാണ് ഞങ്ങള്‍ വെറുതെ കൂടെ അവനെ യാത്ര അയക്കാനും .

നാട്ടില്‍ ട്രാവെല്‍ ഏജന്‍സീല്‍ ടിക്കെറ്റിങ് പാസ്സ്പൊര്‍റ്റ് ശരി ആക്കല്‍ എന്നിങ്ങനെ ട്രാവല്ലിങ് ആയി ബന്ധപ്പെട്ട ജോലി ആയിരുന്നു അവന് (പ്രത്യേകം ശ്രദ്ധിക്കുക)

ഞങ്ങളൊക്കെ ടിക്കെറ്റിംഗ് അവനെ കൊന്ണ്ടാണ്‍ ശരി ആക്കിച്ചിരുന്നത്

അങ്ങനെ ആദ്യ യാത്രയുടെ എല്ലാ ടെന്‍ഷനോടും കൂടി തന്നെ അവന്‍ യാത്രയാവുന്നു കൂടെ ഞങ്ങളും

ഇപ്പൊള്‍ ഞങ്ങല്‍ എന്നാല്‍ ഞാനും രാജും മാത്രം ലിബിൻ ഉറക്കം എണീക്കാൻ പറ്റാതെ അടുത്ത പ്രാവശ്യം കോണ്ടാക്കാൻ വരാം എന്നു പറഞ്ഞു കിടന്നുറങ്ങി (പാവം രാവിലെ എന്നും കോളേജ് പിള്ളെരെ യാത്ര ആക്കുന്നതാ ഒരു ദിവസം മിസ്സ് ആയാലും നെക്സ്റ്റ് ദിവസം മേനേജ് ചെയ്യാം അതു പോലെ ആണെന്നു വിചാരിച്ചിട്ടുണ്ടാവും)

അങ്ങനെ അവന്‍ ടെന്‍ഷനിലും ഞങ്ങള്‍ ആഘൊഷത്തിലും ആയി ഞങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തി

ഒരു ട്രോളി എടുക്കുന്നു ബാഗ് വക്കുന്നു അല്ലെങ്കിലും ഒരാളെ കൊണ്ടാക്കാന്‍ പോവുമ്പൊ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ നല്ല രസമാണല്ലൊ,...
അങ്ങനെ കേട്ടതും ഊഹിചതുമായ കാര്യങ്ങള്‍ ഒരൊരുത്തരുടെ സൌകര്യം പോലെ തട്ടിവിടുന്നു

“ക്യുവില്‍ നില്‍ക്കുമ്പൊ ആരും തരുന്ന ഒന്നും വാങ്ങരുത് പ്രത്യേകിച്ച് പോടികള്‍, ലേഹ്യം .......

പിന്നെ വിമാനതില്‍ കെറിയാല്‍ ഉടനെ തന്നെ സീറ്റ് പിടിക്കണം....
സൈഡ് വിന്‍ഡൊ തുറക്കരുത്ത് വിമാനം നിലത്തു വീഴും....
പിന്നെ അവ്ടെ പോവുന്ന രാജ്യത്തിന്റെ റൂട്ട് മാപ്പ് വരെ ഒരോരുത്തര്‍ കൊടുത്തയക്കുന്ന കാണാം

പിന്നെ അവിടെ ഉള്ള ബന്ധുക്കളുടെ അഡ്രെസ്സ്

“എന്റെ മാമന്റെ അമ്മായീടെ അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ കല്യണം കഴിചത്തിന്റെ അന്നു അവിടെ വഴി തെറ്റി വന്ന ഒരു ചേട്ടന്‍’
അങ്ങനെ ഉള്ള അടുത്ത ബന്ധങ്ങള്‍

അങ്ങനെ അതൊക്കെ നോക്കി പതിവുപൊലെ അവരെ മുഴുവന്‍ കളിയാക്കി പാവങ്ങള്‍ ഒന്നും അറിയാത്തവര്‍
പിന്നെ അവരെം കുറ്റം പറയന്‍ പറ്റില്ല എല്ലാരും ഞങ്ങളെ പൊലെ ബുദ്ധിമാന്മാരാവില്ലല്ലൊ എന്നൊക്കെ സ്വ്യം ആശ്വസിച്ചും അവനെ ഞങ്ങല്‍ സെക്യുരിറ്റിക്കാരന്റെ അടുതേക്കു വിട്ടു

ഒരു കയ്യില്‍ പാസ്സ് പോര്‍ട് മറ്റേ കയ്യില്‍ ടിക്കറ്റ് അവന്‍ അവടെ ചെല്ലുന്നു

സെക്യുരിറ്റിയെ കാണിക്കുന്നു
ആയാള്‍ എന്തൊ പറയുന്നു അവന്‍ തിരിച്ചു ഞങ്ങള്‍ടെ അടുത്തേക്ക് നടക്കുന്നു

മുഖം നമ്മുടെ ക്രിക്കറ്റ് താരത്തെ പൊലെ (ആരാണ്‍ എങനെ ആണെന്നൊന്നും പറയണ്ടല്ലൊ,ഇനിം മനസ്സിലാകാത്തവര്ക്ക് ഒരു ക്ലും കൂടി ഐ പി എല്‍ മത്സരത്തിനു ശേഷം.)

ഇനി അതിനെ കുറിച്ച് കുറച്ച അഹങ്കാരം കൂടുതലാണ് എന്നു തോന്നിയിരുന്നെണ്‍കിലും കരച്ചിലു കണ്ടപ്പൊ ശരിക്കും ഒരു വിഷമം തോന്നി

അയ്യൊ വിഷയം മാറി എവ്ടെയൊ എത്തി
തിരിച്ചു വരാം......


സംഭവം നിസ്സാരമായിരുന്നു
അവന്‍ ടിക്കറ്റ് കാണിച്ചു അയാള്‍ പരഞ്ഞു “ഈ ഫ്ലൈറ്റ് നാളെ ആണ്‍”

ഇവന്‍ സ്വാഭാവികമായും സമ്മാതിച്ചില്ല

അവസാനം നിവൃത്തി ഇല്ലാതായപ്പൊ അയാളു പറഞ്ഞു
“ഇന്നു ഖത്തർ ഫ്ലൈറ്റ് ഇല്ല ഇനി പോണെന്നു നിര്‍ബന്ധമാണെങ്കില്‍
ഒരു മൂന്നു നാലു പേരെ കൂടി കൊണ്ടുവാ ,അല്ലാതെ ഒറ്റക്ക് ഒരു ഫ്ലൈറ്റില്‍ വിടുന്നു തൊന്നുന്നില്ല”

അങ്ങനെ ആരെം കിട്ടത്തത് കൊണ്ട് ഞങ്ങൾ തിരിച്ചു പോന്നു അപ്പൊ രജൂന് ഒരു ഐഡിയ
എന്തായാലും നാളെ പൊണം പിന്നെ തിരിച്ചു ചെന്നു നാട്ടുകാരെ അറിയിക്കണൊ

ആകെ തലതരിച്ചിരിക്കുന്ന ശിവയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് ഞങ്ങൾക്ക് ആ പരിപാടി ഉപേക്ഷിക്കേണ്ടി വന്നു..

ഫ്ലൈറ്റ് dely ആണ് എന്നെ പറയാവൂ എന്നു ഞങ്ങള്‍ അവനെ പ്രത്യെകം പറഞ്ഞേൽ‌പ്പിച്ചു.
ആരെങ്കിലും അറിഞ്ഞാൽ ,അവൻ നാളെ പോവും ഞങ്ങൾ പിന്നേം അവിടെ തന്നെ ജീവിക്കണ്ടെ..
ഞാന്‍ വീട്ടിലെത്തി

ഫോണ്‍ എടുത്തു പരിചയമുള്ളവര്‍ക്ക് വിളി തുടങ്ങി

പക്ഷെ

ആദ്യത്തെ രണ്ടു വിളികളും വേസ്റ്റയി
അവരതു അരിഞ്ഞു നമ്മുടെ കഥാനയകന്‍ തന്നെ വിളിച്ചു പറഞ്ഞു

മൂന്നമതും അറിഞ്ഞുന്ന് പറഞ്ഞവനൊട് ഞാന്‍ പറഞ്ഞു...
“ആരോടും പറയരുത് എന്നു അവനോട് പറഞ്ഞതാ...
അവന്‍ വെറുതെ എല്ലാരെം അറിയിച്ച് നാണക്കേട് ഉണ്ടക്കാൻ‍”

അതിനെനിക്ക് മറുപടീം കിട്ടി

“അതല്ലടാ അവനു നിന്നെം അറിയാലൊ
കൂടുതല്‍ കഥകള്‍ വരന്ണ്ടാന്നു വിചാരിച്ചാ അവന്‍ തന്നെ എല്ലാരെം വിളിച്ചു പറഞ്ഞത്
കുറച്ചു കഴിഞ്ഞാല്‍ നിന്റെ ഫൊണ്‍ വരുമെന്നും അവന്‍ പറ്ഞ്ഞിരുന്നു...............”

ഞാനിതു രാജൂനെ വിളിച്ച് പറഞ്ഞപ്പൊ അവനും ഇതു പോലെ നിരാശ്ശ്നായി ഇരിക്കുന്നു....

അവന്‍ ഞങ്ങളെ രണ്ടാളെം കടത്തി വെട്ടി......


ഇനി എന്ത് നൊക്കി ഇരിക്ക്യാ‍....

കഴിഞ്ഞു


ഇത്രെം വീണ്ടും വായിചപ്പൊ ഞാന്‍ പറയന്‍ വിചരിച്ചപോലെ ഒന്നും വരുന്നില്ല എന്ന തൊന്നല്‍

പലതിനും പരസ്പര ബന്ധം ഇല്ലാത്ത പോലെ അതു കൊണ്ട്

ഇനി അടുത്ത പോസ്റ്റ് എന്റെ സുഹൃത്തുക്കളോട് ആലൊചിച്ച ശേഷം മാത്രം

മിക്കവാറും അതൊടെ എന്റെ ഈ കഥ പറച്ചിലും നില്‍ക്കും

അപ്പൊ ശരി....

പിന്നെ കാണാം..............

2008, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഒരു ക്ഷമാപണത്തിന്റെ ഓറ്മക്ക്ക്ക്

എന്റെ പി.ജി. സമയം (ഏയ് അങനെ ഒന്നും ഇല്ല എനിക്ക് അതൊക്കെ നിസ്സാരം ) ,അന്നവിടെ എന്നു വച്ചാല്‍ ആ ഭാഗത്ത് എവിടെയൊ പടിച്ചിരുന്ന ഒരു കുട്ടീടെ കല്യാണം

സ്വഭാവികം വിത്ത് ചന്ദനക്കുറി വെള്ളമുണ്ട് നമ്മള്‍ അവ്ടെ എത്തുന്നു
നേരെ ചെന്നു നവവധു വിനെ കാണുന്നു.

ഇനി കുറചു ഫ്ലാഷ് ബാക്ക്

കല്യണം ഉറപ്പിച്ച് എന്റെ സുഹ്രുത്ത് ഹ് വന്നു പരയുന്നു

"എന്റെ കല്യണം ആണ്‍ ഇന്‍ വിറ്റേഷന്‍ അടിച്ചു കിട്ടീട്ടില്ല നിങ്ങളൊക്കെ വരണം "

പിന്നെ അവളെ കാണുന്നത് ഈ കല്യണ ദിവസം
കണ്ടപ്പോള്‍ പെട്ടന്ന് അവളുടെ മുഖത്ത് എന്തൊ ഒരു വിഷമം

ഒരു കുഞ്ഞു കുറ്റബൊധം പൊലെ
ആവള്‍ ആ വിഷമം പെട്ടന്നു തന്നെ പരഞു തീര്ത്തു

" അയ്യൊ സോറി നിങ്ങളെ വിളിക്കന്‍ മറന്നു പൊയി എന്നലും വരുമ്ന്നറിയായിരുന്നു ,സോറീട്ടോ."
സ്റ്റേജില്‍ അപ്പോ ഉണ്ടയിരുന്നവര്‍ ആ ഭാഗതുള്ള എല്ല പെണ്പിള്ളെരും (അത് കണ്ടു തന്നെ ആണ്‍ അപ്പൊ കയറി ചെന്നത്ത്.)
ഇത്രക്ക് ആത്മാറ്തമായി പിന്നെ ആരും എന്നോട് സോറി പറഞ്ഞിട്ടില്ല

മറക്കാനാവാത്ത ഈ സോറി തന്നെ ആവട്ടെ എന്റെ ആദ്യ മലയലം "ആനുഭവ പോസ്റ്റിങ്."

ഈ സോറിയെക്കാള്‍ മറക്കന്‍ പറ്റത്തത് അവ്ടെ നിന്നിരുന്നവരുടെ നോട്ടം

കാരണം പറയണ്ടല്ലോ......................................

2008, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഒരു ഹരിശ്രീ കുറിക്കാന്‍ വേണ്ടി മാത്രം

മലയാളത്തില്‍ എഴുതുക..
ആദ്യമായി മലയാളത്തില്‍ എഴുതും പൊ ഉണ്ടാകാവുന്ന തെറ്റുകല്‍ അതാണ്‍ ആദ്യം മനസ്സില്‍ വന്നത് പിന്നെ ചില്ലക്ഷരങ്ങല്‍ ഇല്ലത്തിന്റെ ഒരു വല്ലാത്ത ബുദ്ധിമുട്ടും

എന്നാലും ഒരു ഹരിശ്രീ കുറിക്കാന്‍ വേണ്ടി മാത്രം

ഒരു പാവം മലയാളി.......................................