2010, ജൂൺ 27, ഞായറാഴ്‌ച

ന്യായമായ ചില സം‌ശയങ്ങള്...........

അബുദാബ്ബിയില്‍ 6 പേര് വിശാലമായി താമസ്സിച്ചിരുന്ന ഞങ്ങളുടെ വില്ലയിലെ ( തെറ്റിദ്ധരിക്കണ്ട ഒരു മുറിയാണെങ്കിലും ഞങ്ങളതിനെ അങ്ങിനെയാ വിളിക്കാറ്‌..) ഒരു സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു സുബിന്‍ . !!!!!!!!

സ്വന്തം റൂമില് മെസ്സ് ഇല്ലാത്തതാണ് ഞങ്ങളുടെ മെസ്സില് ചേരാന്‍ സുബിനെ ആകര്‍ഷിച്ചതെങ്കില്‍ എന്നും ഉച്ചക്ക് മാത്രം ഡ്യൂട്ടിക്ക് പോവുന്ന സുബിന്‍ ഞങ്ങളുടേ ലഞ്ച് (ചോറും പരിപ്പു കറീം തന്നെ...) തയ്യാറാക്കിക്കൊള്ളും എന്ന സ്വപ്നമാണ് ഞങ്ങള്‍ക്ക് അവന്റെ മെസ്സ് പ്രവേശനം പ്രിയപ്പെട്ടതാക്കിയത്............

സംശയം തോന്നിയാൽ തുറന്ന് ചോദിക്കും എന്നത് സുബിന്റെ ഏറ്റവും വലിയ പ്രത്യേകത ആയിരുന്നു
ചില നിസ്സാര സംശങ്ങൾ ഞാനിങ്ങോട്ട് എടുക്കുന്നു.. നോക്കിക്കൊ.........

എന്നും പാതിരാക്ക് സീരിയല് കാണുന്ന സുബിന്റെ കയ്യില്‍ ഇനി റിമൊട്ട് കൊടുക്കരുത് എന്ന് , ഒരു ദിവസം വാര്‍ത്ത കണ്ടില്ലെങ്കില് ഉറക്കം വരാത്ത ഷാഫിക്ക പ്രഖ്യാപിച്ചു. അവിടെയും സുബിന്‍ തികച്ചും ന്യായമായ ഒരു സംശയം മാത്രമാണ് ചോദിച്ചത്.

“ ഇയാള് വായിക്കുന്ന വാര്‍ത്ത അല്ലെ നിങ്ങള്‍ ഇന്നലേം കണ്ടത്...”

ഒന്നും പറയാതെ ഷാഫിക്ക പുതപ്പെടുത്ത് മൂടി കിടന്നുറങ്ങി .ഷാഫിക്കയുടെ ഒരു ദുശ്ശീലം അവസാനിപ്പിച്ച സന്തോഷത്തില്‍ സുബി സീരിയലിലെക്കും നീങ്ങി....

സുബി ഞങ്ങളുടെ മെസ്സിലെത്തി പിന്നത്തെ വെള്ളിയാഴ്ച്ച, എന്നും ചോറു വച്ച് തരുന്ന അവന് ഞങ്ങളെല്ലാരും കൂടി അവധി കൊടുത്തു. ഞങ്ങളുടെ മെസ്സ് പരീക്ഷണങ്ങള്‍ കാണാന്‍ മാത്രം അവൻ കിച്ചനിലെത്തി, ചോറിനായി അരി കഴുകിയിരുന്ന എന്നോടും അവന്റെ ന്യായമായ സം‌ശയം മാത്രമേ അവന്‍ ചോദിച്ചുള്ളു.

. “ ഓ ഈ അരി ഒക്കെ കഴുകണൊ വെള്ളത്തില്‍ ഇടുന്നതിനും മുമ്പ്.....”

ചെറിയ കാര്യത്തിന് വരെ ഞങ്ങളെ ചീത്ത വിളിക്കുന്ന അച്വേട്ടന്‍ വരെ 10 സെക്കണ്ട് കഴിഞ്ഞെ അവനെ ചീത്ത വിളിച്ചുള്ളു..അത്രയും സമയം ആ പാവം ഒരു ഞെട്ടലിലായിരുന്നു ഒരാഴ്ച കഴിച്ച ചോറിന്റെ ഭം‌ഗി ഓര്‍ത്ത്......................



ആ വെള്ളിയാഴ്ച സതീശേട്ടന്‍ ആകെ ഉറക്കക്ഷീണത്തിലായിരുന്നു ........ പേടിസ്വപ്നങ്ങളെ അകറ്റി നിര്‍ത്താന്‍ വിരലില്‍ ഇട്ടിരുന്ന ആനവാല്‍ മോതിരത്തിന്റെ ആന വാല്‍ ആണ് പൊട്ടിയിരിക്കുന്നത് പിന്നെങ്ങനെ ആ പാവം വ്യാഴാഴ്ച്ച ഉറങ്ങും...പക്ഷെ അതിനേക്കാള്‍ സതീശേട്ടനെ ദേഷ്യം പിടിപ്പിച്ചത് മറ്റൊന്നായിരുന്നു !!!!!!!!!!!!!.....

ജ്വല്ലറിക്കാരെ മുഴുവന്‍ തെറി വിളിച്ച് സതീശേട്ടന്‍ നില്‍ക്കുമ്പോഴായിരുന്നു സുബി അവിടേക്ക് എത്തിയത്........... പൊട്ടിയ മോതിരം എടുത്തു നൊക്കി തന്റെ ട്രേഡ് മാര്‍ക്കായ സംശയം ചോദിക്കുക മാത്രമേ അവന്‍ അപ്പൊഴും ചെയ്തുള്ളു,,,,,


"ഈ ആനവാലിനകത്തെന്താ സതീശേട്ടാ ചെമ്പ്‌കമ്പി ഇനി ആന പട്ട തീറ്റ നിറ്ത്തി ഇപ്പൊ ചെമ്പുകമ്പി ആയൊ തീറ്റ”



"ടാ.. പൊട്ട...അതു ആനവാലല്ല എന്നെ ആ %#%%##&#& ജ്വല്ലറിക്കാരു പറ്റിച്ചതാ.. അതു പൊലും മനസ്സിലാവാത്ത ഒരു (*&%&^$^&$$&*$..........”
സതീശേട്ടന്‍ കുറച്ച് നേരം തനി കൊടുങ്ങല്ലൂര് ഭരണിയുടെ ആരാധകനായി മാറി...


കേട്ട തെറികള്‍ ചെവിയിലൂടെ തലച്ചോറിലെത്തി സ്ഫോടനം നടത്തി ഇറങ്ങി പോയപ്പൊള്‍ തിരിച്ച് കിട്ടിയ ബോധം വീണ്ടും പോവുന്നതിന് മുമ്പ് സുബി ചോദിച്ചു..........


"ഞാനെന്തെങ്കിലും ചോദിക്കുമ്പൊ മാത്രം നിങ്ങളൊക്കെ എന്തിനാ തെറി വിളിക്കുന്നത്......”


!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

3 അഭിപ്രായങ്ങൾ:

ഉണ്ണി.......... പറഞ്ഞു...

“ ഇയാള് വായിക്കുന്ന വാര്‍ത്ത അല്ലെ നിങ്ങള്‍ ഇന്നലേം കണ്ടത്...”



ഒന്നു ലേബൽ മാറ്റി ഒട്ടിച്ചു.........

Unknown പറഞ്ഞു...

കൊള്ളാലോ മാഷേ കഥകള്‍.... ഇനി ടിന്റമോന്‍ ആരാധകര്‍ ഇതൊന്നും കാണാതെ നോക്കിക്കോളൂട്ടോ

unnii......... പറഞ്ഞു...

hihi thanks muralikeee