2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ജനൽ പാളിയും വെന്റിലേറ്ററും.............

ഇത് ഒരു ഐൻസ്റ്റീൻ ,ന്യൂട്ടൻ ഒക്കെ റേഞ്ചിൽ വരാവുന്ന സംഭവം ആയതോണ്ട് ഇവ്ടെ ഇട്ട് നശിപ്പിക്കണൊ എന്നാണാദ്യം ചിന്തിച്ചത്....

ഈ ബ്ലോഗ് എനിക്കു പറ്റൂന്ന പണിയല്ല എന്നു മനസ്സിലായിട്ടും ആളുകലെ ബുദ്ധിമുട്ടിക്കുന്നതിലെ സുഖം ഒന്നു കൊണ്ട് മാത്രം ഈ പണിക്ക് നിൽക്കുന്നത്.

പിന്നെ എഴുതാനറിയാത്ത്തിന്റെ പ്രശ്നം വേറെ.. അയ്യൊ ഈ മലയാളം ടൈപിംഗ്... അതാ പറഞ്ഞത്.. 20 മിനുറ്റ് കൊണ്ട് ഇവ്ടെ വരെ എത്തി................

എന്റെ ചെറുപ്പത്തിലെ സംഭവങ്ങൾ ഇങ്ങനെ F.I.R. സിനിമ പോലെ റിവൈന്റ് റിവൈന്റ് എന്നു പറഞ്ഞിട്ടൊന്നും ഓർമ്മ വരുന്നില്ല .10 മിനുറ്റ് മുൻപെ നടന്നത് സ്റ്റൊർ ചെയ്യാൻ പറ്റുന്നില്ല.അപ്പൊഴാ ഒരു ... ഇങനെ എന്റെ പാവം മെമ്മറി എന്നെ തന്നെ തെറി പരഞ്ഞ് അവസാനം ഒരു സിമ്പ്തീടെ പുറത്താവണം ഒരെണ്ണം ഇട്ടു തന്നു. ഈ ഇറച്ചി വെട്ടുകാർ പട്ടിക്ക് ഇട്ടുകൊടുക്കുന്ന പോലെ ഇതും കൊണ്ട് പോക്കോണം ഇനി ബ്ലൊഗ് കുട്ടിക്കാലം എന്നൊന്നും പറഞ്ഞ് ഈ വഴി വരരുത് എന്നും പരഞ്ഞ്.
അങ്ങനെ തന്നോണ്ടാവും ഇതൊരു ഫുൾ പീസ് അല്ല ...
എന്നാണ് നടന്നത് എന്ന പീസ് എനിക്കു തന്നില്ല..
അത്യാവശ്യം കുരുത്തക്കേടൊക്കെ ഉണ്ടെങ്കിലും ബയങ്കര ബുദ്ധ്യാ..... (എന്നെ പറ്റി തന്നെ .. )
എന്ന് നാട്ടുകാരൊക്കെ തെറ്റിദ്ധരിച്ചിരുന്നസമയം..... എല്ലാരും പറയുന്നതല്ലെ സത്യവും ന്ന് ഞാനും വിശ്വസിച്ചു...
അങ്ങനെ രാവിലത്തെ കരച്ചിലും അമ്മേടെ ഈർക്കിൾ പ്രയോഗം ഒന്നും ഇല്ലാത്ത ഒരു ദിവസം..
അപ്പൊ എന്തായാലും സ്കൂൾ ഇല്ലാത്ത ദിവസായിരിക്കും. ...

ഞാനിങ്ങനെ ഒറ്റക്ക് വീടിന്റെ പുറത്ത് അഞ്ചാം കല്ല് കളിച്ചിരിക്ക്യയിരുന്നു. ..
ഇല്ലാത്ത എതിരാളിക്കു വേണ്ടിയും കൂടി ഞാൻ തന്നെ കളിച്ചു കൊടുക്കും. ഒരു ത്യാഗം....
പിന്നെ ഇങ്ങനെ കളിക്കാൻ ഇഷ്ടമുള്ള കളി ചെസ്സ് ആൺ....
എപ്പൊഴും ഞാൻ തന്നെ ജയിക്കും ...
ആനന്ദ് വരെ എത്ര തവണ എന്റെ മുന്നിൽ..... എന്നെ സമ്മതിക്കണം
അങ്ങനെ എന്റെ എതിരാളിക്കു വേണ്ടി കളിക്കുന്ന എന്റെ വലത്തെ കയ്യീനെ എനിക്കു വേണ്ടി കളിക്കുന്ന എന്റെ ഇടത്തെ കയ്യ് വെട്ടി വീഴ്ത്തുമ്പ്പൊഴായിരുന്നു ...
ണിംഗ് ണിംഗ് ......
പൾസറും അപ്പാച്ചീം ഒന്നും ഡിസൈൻ ചെയ്യാൻ പോലും ചിന്തിച്ചിട്ടീല്ലാത്ത ആ കാലത്തെ ഗതാഗത മാർഗ്ഗം “സൈക്കിൾ”. പിന്നെ അന്നൊക്കെ ഭയങ്കര ബഹുമാനം ആയിരുന്നു ഈ സൈക്കൾ കാരെ എടക്കാലിട്ടു ചവിട്ടുന്ന ഹീറോ മാരൊട് ആരാധനയും.
അങ്ങിനത്തെ ഒരു ചേട്ടൻ ഇറങ്ങുന്നു..........
സൈക്കിൾ ഹീറൊ ആണോ ഹെർക്യുലീസ് ആണൊ എന്നറിയാൻ ഞാനും........

അന്ന് ഞാൻ ഹീറോ ആണൊ ഹെർക്ക്യുലീസ് ആണൊ എന്ന് എണ്ണി എടുക്കുക ആണ് ചെയ്യുക, നാലു വരെ എണ്ണിക്കഴിഞ്ഞും അക്ഷരം ബാക്കിയുണ്ടെങ്കിൽ പിന്നെ സംശയം വേണ്ട ഹെർക്ക്യുലീസ് തന്നെ

സംഖ്യാ ശാസ്ത്രം ഉപയോഗിച്ച് ഹീറൊ ആണോ ഹെർക്കുലീസ് ആണൊ എന്ന് എണ്ണി എടുക്കുന്ന എന്നെ സഹായിക്കാനൊന്നും നിൽക്കാതെ ആ സൈക്കിൾ ചേട്ടൻ ഒരു കാർഡ് എടുത്ത് എനിക്ക് തന്നു. ആരുടെയൊ കല്ല്യണ കുറി...
വീണ്ടും പകുതി വച്ചു നിർത്തീയ അഞ്ചാം കല്ലിനു വേണ്ടി തിരിഞ്ഞ പ്പോഴാന്ന് .. കയ്യിലെ കത്ത് ഒരു പാര ആണെന്ന് തിരിച്ചറിഞ്ഞ്ത്........
ജന്മനാ കിട്ടിയ എന്തു ചെയ്യാന്നും ഉള്ള ആ.... ഒരു...
എന്താ.. പറയ അതു തന്നെ ... മടി
ആ സാധനം 10 അടി നടന്ന് ആ കത്ത് അകത്തു കൊണ്ട് വക്കുന്നതിൽ നീന്ന് എന്നെ വിലക്കി............
എന്റെ അഞ്ചാം കല്ല് സ്റ്റേഡിയത്തിന്റെ ഒരു ബോർഡർ വീടിന്റെ ചുമര് ആയിരുന്നു ഒരെറ്റം, ആരും നോക്കാതെ
“വെട്ടി വച്ചാൽ ഞാനിങ്ങനെ ഒന്നും അല്ല .. നല്ല ഭംഗിയാ.. “ എന്നു പറയാൻ സാധിക്കാത്ത കൂറ്റൻ ബുഷ് ചെടികളും.....

ചുമർ ബോർഡറിൽ ഒരു ജനൽ ഉണ്ട് അതിനു മുകളീൽ വെന്റിലേറ്റർ എന്ന് ആരൊ എന്റെ തലയിലടിച്ചു കേറ്റിയ ഒരു ചെറിയ ഗാപ് (ആരാണാവോ ആ വാക്ക് എനിക്ക് പറഞ്ഞ് തന്നത് ) ജനലു പണിത ആശേരിക്കു മോഡേൺ ആവാൻ തോന്നിയതായിരിക്കണം.. അല്ലാതെ ജനലിന്റെ മുകലിലെ ആ കുന്തം എന്തിനാണെന്ന് എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല....

പിന്നെ ജനലാണെങ്കിൽ ജയനു പഠിച്ചോണ്ടിരിക്കുന്ന സമയം ,വീട്ടിലെ എല്ലരും കൂടി ഒന്നിച്ചു നോക്കീട്ടിം “എന്നെ കുറ്റിയിടാണൊ ഇമ്പൊസ്സിബിൾ.. ” എന്നും പറഞ്ഞ് ഒരു ഫാമിലിയെ മുഴുവൻ വെല്ലുവിളിച്ചു നിൽക്കുന്നു....

പെട്ടന്ന് ബുദ്ധിമാനെന്ന് നാട്ടുകാർ മൊത്തത്തിൽ അംഗീകരിച്ച എനിക്ക് ഐഡിയ വന്നത്. ഈ ജനലു തുറന്ന് കത്ത് ഉള്ളിൽ ഇട്ടാൽ പോരെ.
യുറേക്ക!!!!!!!!!!!!!!
ഒരു കണ്ടുപിടുത്തത്തിന്റെ ആനന്ദം അതു അനുഭവിച്ചു തന്നെ അറിയണം.....
പക്ഷെ ഒരു പീക്കിരി പയ്യനൊട് തോൽക്കാൻ തയ്യാറല്ലത്ത ജനൽ വീണ്ടും ജയൻ കളി തുടങ്ങി...
വലിച്ചു തുറക്കാൻ ഞാനും
പുതിയ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നവനാ യഥാർത്ത(?) പ്രതിഭ...
ജനലുമായി ഗുസ്തി മതിയാക്കി ഞാൻ വെന്റിലേറ്ററിനെ പറ്റി ചിന്തിച്ചു.
spiderman സിനിമ കണ്ടിട്ടിലെങ്കിലും ഞാൻ അതു പൊലെ വലിഞ്ഞു കയറാൻ ശ്രമിച്ചു.....
താഴെ വീണു തണ്ടലൊടിഞ്ഞാലും സാരല്ല്യ പിന്നെ അതിനു വീട്ടീന്നു തല്ലും കിട്ടണം .......
അതു കൊണ്ട് ആ പരിപാടീം വേഗം നിർത്തി..........

ന്യൂട്ടൻ കഴിഞ്ഞാൽ ആർ എന്ന ചോദ്യത്തിനുത്തരം ,ആ എനിക്കാണൊ ഐഡിയക്കു പഞ്ഞം.................
ചെറുതായി തുറന്ന് കിടന്ന ആ ജനൽ ജയനെ ഞാൻ ഒരു കമ്പി കഷണം കൊണ്ട് തിക്കി തോൽ‌പ്പിച്ചു. ആ ഫാമിലി ശത്രു എനിക്കു മുന്നിൽ മലർക്കെ തുറന്നു........
എതിരാളിക്കൊരു പോരാളി,......................
ഇനി കയ്യിലുള്ള കത്ത് അതിലിടണം...........
ബുദ്ധിമാന്മാർ എപ്പൊഴും വെത്യസ്തമായി ചിന്തിക്കുന്നു. എൽ പി ക്ലാസ്സിൽ പഠിക്കുമ്പൊഴും........
ആ തുറന്ന ജനലിന്റെ കമ്പികളിൽ ചവിട്ടി കയറി ഞാനാ കത്ത് വെന്റിലേറ്ററിലൂടെ അകത്തേക്കിട്ടു.
ആ സമയത്താ..
അതിലെ... വായ കൊണ്ട് എഞ്ചിൻ ,ഹോൺ മുതൽ കിളിയും ഡ്രൈവറും ഒക്കെ മാറി മാറി വന്നു കൊണ്ടിരിക്കുന്ന ബസ്സും ഓടിച്ചു വന്ന .ഒരു സാധാ ബുദ്ധിക്കാരീടെ മണ്ടൻ ചൊദ്യം...........
“ചേട്ടൻ എന്തിനാ ഇത്രെം കേറ്യെ ആ ജനലീക്കൂടെ ഇട്ടുടെ”


ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം ഇത് ഞാനൊരിക്കൽ എന്റെ ഒരു ക്ലാസ്സിൽ പറഞ്ഞു ആ കത്ത് അകത്തേക്കിട്ടത് വരെ ,എന്നിട്ടും ഒന്നും മനസ്സിലാകതെ ഇരുന്ന അവർക്ക് ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു ,തുറന്ന് കിടക്കുന്ന ജനൽ ഉള്ളപ്പൊ അതിലൂടെ ചവിട്ടി കയറി കത്ത് ഇട്ടതിലെ മണ്ടത്തരം.............
“ ഇനി നിങ്ങൾക്കും?????????????????????????”

11 അഭിപ്രായങ്ങൾ:

ഉണ്ണി.......... പറഞ്ഞു...

ഈ 0 comment ഒന്നു മാറ്റാൺ വേണ്ടി മാത്രം.............

മേരിക്കുട്ടി(Marykutty) പറഞ്ഞു...

സാരമില്ല, പതുക്കെ കമന്റ് ഒക്കെ വരും :)
കമന്റ് കിട്ടാന്‍ വേണ്ടി എഴുതണ്ട..മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ ഒരു മാധ്യമം..അത്രയും കരുതിയാല്‍ മതി..

കാര്‍വര്‍ണം പറഞ്ഞു...

unnee... kannante postil ninna ivide ethiyathu. Nalla ezhuthu. theerchayayum ezhuthanam.


Thudaroo..

ഉണ്ണി.......... പറഞ്ഞു...

ഈശ്വരാ.............

കുറെ നാളായി ബ്ലോഗ്ഗ് സ്ഥിരം വായിക്കാറുണ്ടെങ്കിലും എന്റെ ഈ സ്വന്തം ബ്ലോഗ് ഞാൻ തിരിഞ്ഞു നോക്കാറുണ്ടായിരുന്നില്ല..

അതുകൊണ്ട് ഇവ്ടെ വന്ന് കമന്റ് ചെയ്തവർക്ക് ഒരു നന്ദി കൊടുക്കനും പറ്റിയില്ല............

അതു കൊണ്ട് ഒരല്പം വൈകി ആണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ നന്ദി.....

പിന്നെ സത്യം പറ അതു വായിച്ചിട്ട് തന്നെ ആണൊ കമെന്റ് ഇട്ടത്................
നല്ല എഴുത്ത് എന്നൊക്കെ കണ്ടപ്പൊ ഒരു ചെറിയ ഡൌട്ട്........

എന്നാലും ഞാൻ ഹപ്പി ആയീ.........

ajeesh dasan പറഞ്ഞു...

happy new year

nandakumar പറഞ്ഞു...

ഗഡീ, കൊള്ളാട്ട എഴുത്ത്. ഈ മടിയൊക്കെ മാറ്റിവെച്ച് ഗഡി ഒന്നിരിന്നു എഴുതിയാലുണ്ടല്ലാ... പെട പെടയായിട്ടു പോരും പോസ്റ്റും പിന്നെ കമന്റും വെറുതെ പറഞ്ഞതല്ല. ഇടക്കൊക്കെ ബ്ലോഗൊക്കെ ഒന്നു മാറാല മാറ്റി തൂത്തു വൃത്തിയാക്കു, ആളു കേറട്ടെ..
ഭാവുകങ്ങള്‍ ;)

Patchikutty പറഞ്ഞു...

eethrem oorma kittiyille...enium kittum.all the best

Unknown പറഞ്ഞു...

നല്ല എഴുത്ത്

Unknown പറഞ്ഞു...

hai maashe,
ithoru prethabblogaakkiyidalle,
pls..
onnusharavu, assal ezhuthanallo......

priyag പറഞ്ഞു...

ഉണ്ണീ താന്‍ നന്നായിട്ടാണ് എഴുത്ത്തുന്നത് . ഇനിയും എഴുതൂ . എനിക്കും മടി ആയിരുന്നു , പക്ഷെ എഴുതി തുടങ്ങുമ്പോള്‍ ഒക്കെ മാറും. തന്റെ എല്ലാ പോസ്റ്റും കൊള്ളാം . വീണ്ടും പോസ്റ്റൂ.

Anil cheleri kumaran പറഞ്ഞു...

:)